കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കടുത്തുരുത്തി ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരഭത്തിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ബി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, വൈസ് പ്രസിഡന്റ് നയന ബിജു, കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ജിൻസി എലിസബത്ത്, പഞ്ചായത്തംഗങ്ങൾ, കൃഷി ഓഫീസർ ജോസഫ് ജെഫ്രി, കടുത്തുരുത്തി ബ്ലോക്ക് വ്യവസായ ഓഫീസർ ബി പ്രശാന്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |