കോട്ടയം. അഖിലേന്ത്യ സഹകരണ വാരാഘോഷം ജില്ലാ സമാപന സമ്മേളനം നാളെ നടക്കും. രാവിലെ 9ന് സഹകരണ ഘോഷയാത്ര പൊലീസ് പരേഡ് ഗ്രൗണ്ടിൽ ആരംഭിക്കും. 10.30ന് തിരുനക്കര മൈതാനത്ത് പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി അവാർഡ് വിതരണം നടത്തും. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ സഹകരണ സന്ദേശം നൽകും.ഫിലിപ്പ് കുഴികുളം, എ.വി റസൽ, റ്റി.ആർ രഘുനാഥൻ, ജി. ഗോപകുമാർ, കെ.ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. കെ.എം. രാധാകൃഷ്ണൻ സ്വാഗതവും എൻ.വിജയകുമാർ നന്ദിയും അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |