SignIn
Kerala Kaumudi Online
Thursday, 19 September 2024 10.09 AM IST

തരൂരിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്, ഡി.സി.സിയിൽ പുതിയ വിവാദം.

Increase Font Size Decrease Font Size Print Page
dd

കോട്ടയം. ശശി തരൂർ എം.പിയുടെ ജില്ലയിലെ സന്ദർശനം വൻജനപങ്കാളിത്തം കൊണ്ട് വിജയിച്ചതിന് പിന്നാലെ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റേതെന്ന പേരിലുള്ള ഫേസ് ബുക്ക് പോസ്റ്റിനെ ചൊല്ലി വീണ്ടും വിവാദം. നാട്ടകം സുരേഷിന്റെ ചിത്രം സഹിതമുള്ള പോസ്റ്റ് പിന്നീട് പിൻവലിച്ചു. എന്നാൽ പോസ്റ്റ് വന്ന ഫേസ്ബുക്ക് പേജ് കോട്ടയം ഡി.സി.സിയുടെ ഔദ്യോഗിക പേജ് അല്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു. പേജിൽ നൽകിയിരിക്കുന്ന ഫോൺ നമ്പർ നാട്ടകം സുരേഷിന്റേതാണെന്നാണ് തരൂർ അനുകൂലികൾ പറയുന്നത്.

ജില്ലയിലെ പരിപാടികളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ശശി തരൂരുമായുള്ള തർക്കം തുടരുന്നതിനിടെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ശശി തരൂരിനെ രൂക്ഷമായി വിമർശിച്ചും നാട്ടകം സുരേഷിനെ പിന്തുണച്ചുമാണ് ഫേസ്ബുക്ക് പോസ്റ്റ്. ഇതുവരെ നാട്ടകം സുരേഷുമായി ബന്ധപ്പെട്ടുള്ള വാർത്തകളും കുറിപ്പുകളും ഈ പേജിലാണ് പോസ്റ്റ് ചെയ്തിരുന്നത്.

ഫേസ്ബുക് പോസ്റ്റിൽനിന്ന്:

സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്, പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്. സി.പി.എമ്മിന്റെ കുത്തകയായിരുന്ന നാട്ടകം പഞ്ചായത്തിൽ കോൺഗ്രസിന്റെ മൂവർണ കൊടി പായിച്ച്, പഞ്ചായത്ത് പ്രസിഡന്റാവുമ്പോൾ ഇദ്ദേഹത്തിന് പ്രായം വെറും 25 വയസ് മാത്രമായിരുന്നു.

കെ.എസ്‌.യു ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി തുടങ്ങി പാർട്ടിയുടെ പല മേഖലയിലും വർഷങ്ങളായി പ്രവർത്തിച്ചിട്ടാണ് നാട്ടകം സുരേഷ് കോട്ടയം ഡി.സി.സി പ്രസിഡന്റായത്. ഒരു ദിവസം നേരം പുലർന്നപ്പോൾ കുപ്പായവും തയ്ച്ചു കോൺഗ്രസുകാരനായത് അല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, DCC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.