കോട്ടയം. എഴുത്തുകാരനും എം.ജി സർവകലാശാല മുൻ വി.സിയുമായിരുന്ന പ്രാെഫ.യു.ആർ.അനന്തമൂർത്തിയുടെ പേരിൽ എഴുത്തുകാരും സാസ്ക്കാരിക പ്രവർത്തകരും ചേർന്ന് തുടങ്ങിയ സാഹിത്യവേദി, അനന്തമൂർത്തി ലിറ്റററി സർക്കിളിന്റെ ഉദ്ഘാടനം അനന്തമൂർത്തിയുടെ മകൾ ഡോ.അനുരാധ അനന്തമൂർത്തി നിർവ്വഹിച്ചു. അനന്തമൂർത്തി വി.സിയായി ചേർന്നയുടനെ പ്രത്യേകം ഒപ്പിട്ട് വച്ചിരുന്ന നോർട്ടൻ ആന്തോളജി ഒഫ് പോയട്രി എന്ന ഗ്രന്ഥം അദ്ധ്യക്ഷത വഹിച്ച സർവകലാശാല പ്രൊ വൈസ് ചാൻസലർ പ്രൊഫ.സി.റ്റി. അരവിന്ദകുമാറിന് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കവി ഡോ.രാജു വള്ളിക്കുന്നം ആമുഖ പ്രഭാഷണം നടത്തി. ജെ.ആർ കുറുപ്പ്, കെ. മധു, അയ്മനം കൃഷ്ണപണിക്കർ, കുറുമുള്ളൂർ ഗോപാലൻ എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |