കോട്ടയം . ഇത്തവണയും പാലക്കാടൻ പുൽക്കൂടുകളെത്തി കോട്ടയംകാർക്ക് ക്രിസ്മസ് ഒരുക്കാൻ. നാഗമ്പടം നെഹൃ സ്റ്റേഡിയത്തിന് മുൻപിലായാണ് പാലക്കാട് വണ്ണാമടയിൽ നിന്നെത്തിയ അറുമുഖനും സംഘവും പുൽക്കൂടുകൾ നിർമ്മിച്ച് വിൽക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് കാലത്തും ഇവർ ഇവിടെയെത്തിയിരുന്നു. മുള, കച്ചി എന്നിവകൊണ്ടാണ് നിർമ്മാണം. 200, 300, 600 എന്നിങ്ങനെയാണ് നിരക്ക്. മുരുഗവേൽ, സരവണകുമാർ എന്നിവരാണ് അറുമുഖനൊപ്പമുള്ളത്. നാട്ടിൽ കൊട്ടനെയ്ത്താണ് മൂവർക്കും ജോലി. കോട്ടയം നഗരത്തിൽ പുൽക്കൂട് നിർമ്മാണവും വിൽപ്പനയും അധികമില്ലാത്തതിനാലാണ് ഇവിടം തിരഞ്ഞെടുത്തതെന്ന് അറുമുഖൻ പറഞ്ഞു.
മുള കൊണ്ട് നക്ഷത്രവും.
ആളുകൾ ആവശ്യപ്പെട്ടാൽ മുള കൊണ്ട് നക്ഷത്രങ്ങളും നിർമ്മിച്ച് നൽകും. മൂന്നടി നീളമുള്ള നക്ഷത്രത്തിന് 350 രൂപയാണ്. കഴിഞ്ഞ ക്രിസ്മസ് കാലത്ത് 60,000ത്തോളം രൂപ ലഭിച്ചെന്ന് അറുമുഖൻ പറയുന്നു. റോഡരികിൽ ഇരുന്നാണ് പുൽക്കൂട് നിർമ്മാണമെന്നതിനാൽ ധാരാളം പേർ വാങ്ങാനും കാണാനുമൊക്കെയായി എത്തുന്നുണ്ട്. 24 വരെ ഇവർ കോട്ടയത്തുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |