കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ ഭട്ട് റോഡ് ബീച്ച് വൃത്തിയാക്കി. സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി 'ഭൂമിക്ക് വേണ്ടി' പദ്ധതി പ്രകാരമാണ് ബീച്ച് വൃത്തിയാക്കൽ നടന്നത്. കോർപ്പറേഷൻ കൗൺസിലർ കെ.മഹേഷ് ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനീഷയും കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ആശ ഉണ്ണികൃഷ്ണനും നിർവഹിച്ചു. അസി. പ്രൊഫ.ടെജിൽ ജെ. ജോൺ സ്വാഗതവും അസോസിയേഷൻ സെക്രട്ടറി അദ്നാൻ എൻ. എം. നന്ദിയും പറഞ്ഞു. 290 കുട്ടികളും പദ്ധതി കോ ഓർഡിനേറ്റർ അസി.പ്രൊഫ. കാനു പ്രസാദും മറ്റ് അദ്ധ്യാപകരും കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളും ശുചീകരണത്തിൽ പങ്കാളികളായി. ശുചീകരണം 18 വരെ നീളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |