കോഴിക്കോട്: നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാറിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം 15 ന് വൈകീട്ട് 5.30 ന് ടൗൺഹാളിൽ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ടി.പി. ദാസൻ അദ്ധ്യക്ഷത വഹിക്കും.കേരള സാഹിത്യ അക്കാഡമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ മുഖ്യാതിഥിയാകും. ഡോ. കെ ശ്രീകുമാർ എഡിറ്റ് ചെയ്ത് കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിക്കുന്ന എ.ശാന്തകുമാറിന്റെ സമ്പൂർണ കൃതികൾ ഡോ. ഖദീജ മുംതാസ് സതീഷ് കെ.സതീഷിന് നൽകി പ്രകാശനം ചെയ്യും. തുടർന്ന് എ.ശാന്തകുമാർ രചിച്ച്ഗിരീഷ് മണ്ണൂർ സംവിധാനം ചെയ്ത നാടകം കറുത്ത വിധവ അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |