കൊയിലാണ്ടി: ദേശീയപാത ബൈപാസ് പ്രവൃത്തി ആരംഭിച്ചതോടെ വഴി നഷ്ടപ്പെട്ട പന്തലായനി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് വഴി വേണമെന്നാവശ്യപ്പെട്ട് പി.ടി.എ തയ്യാറാക്കിയ നിവേദനം പ്രസിഡന്റ് പി.എം.ബിജു കാനത്തിൽ ജമീല എം.എൽ.എയ്ക്ക് കൈമാറി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്, നഗരസഭാ കൗൺസിലർ പ്രജിഷ, പ്രിൻസിപ്പൽ എ.പി. പ്രബീദ്, പ്രധാനാദ്ധ്യാപിക ശിഖ, സ്റ്റാഫ് സെക്രട്ടറിമാരായ സി.വി .ബാജിത്ത്, ശ്രീജിത്ത് , എം.പി .ടി .എ പ്രസിഡന്റ് ജെസി, പി.ടി. എ വൈ പ്രസിഡന്റ് പ്രമോദ് രാരോത്ത് എസ്.എസ് ജി.പി.കെ രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |