SignIn
Kerala Kaumudi Online
Thursday, 08 August 2024 2.34 PM IST

മാവോയിസ്റ്റുകൾക്കായി തെരച്ചിൽ; മക്കിമലയിൽ യൂണിഫോം കണ്ടെത്തി

mavo
മാവോയിസ്റ്റുകൾ

മാനന്തവാടി: മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുന്നതിനിടെ അവർ ഉപയോഗിച്ചതെന്ന് കരുതുന്ന വസ്തുക്കൾ തണ്ടർബോൾട്ട് കണ്ടെത്തി. തലപ്പുഴ മക്കിമല പൊയ്യിൽ ഭാഗത്ത് നിന്നാണ് മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന യൂണിഫോം, ചെരിപ്പ് , ടോർച്ച്, ബാറ്ററികൾ , ടാർപോളിൻ ഷീറ്റ്, ഗുളികകൾ ഭക്ഷ്യവസ്തുക്കളുടെ ഒഴിഞ്ഞ പാക്കറ്റ് എന്നിവ കണ്ടെത്തിയത്. ബ്രൗൺ നിറത്തിലുള്ള പുരുഷൻ ധരിക്കുന്ന യൂണിഫോമാണ് കണ്ടെത്തിയത്. മാനന്തവാടി ഡിവൈ.എസ്.‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് പുറമെ ആന്റിടെററിസ്റ്റ് സ്‌ക്വാഡ് ,സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, തണ്ടർബോൾട്ട് എന്നിവർ സംയുക്തമായാണ് പ്രദേശത്ത് തെരച്ചിൽ നടത്തി. അടുത്തിടെ മാവോയിസ്റ്റ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്തിട്ടുണ്ടാകാമെന്നാണ് നിഗമനം. മക്കിമലയിൽ ഐ.ഇ.ഡി ബോംബ് കണ്ടെത്തിയ സംഭവത്തിനുശേഷം പ്രദേശത്ത്‌ പൊലീസ് പരിശോധന തുടരുകയാണ്. കഴിഞ്ഞദിവസം പ്രദേശത്ത് മാവോയിസ്റ്റ് വിരുദ്ധ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്ററിന്റെ ഉറവിടം പോലീസ് അന്വേഷിച്ചുവരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.