മുക്കം: മുതിർന്ന പൗരൻമാർക്കായി ചേന്ദമംഗലൂരിൽ പണിതീർത്ത 'സായാഹ്നം' സ്നേഹവീട് നാളെ വൈകിട്ട് 3ന് രാഹുൽ ഗാന്ധി എം.പി നാടിനു സമർപ്പിക്കും. സി.ടി ജബ്ബാർ ഉസ്താദിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം നിർമ്മിച്ചതാണിത്. സീനിയർ സിറ്റിസൻസ് ഫോറം ചേന്ദമംഗലൂർ ചാപ്റ്റിറിനാണ് സ്ഥാപനത്തിന്റെ നടത്തിപ്പു ചുമതല.
കൊവിഡ് പശ്ചാത്തലത്തിൽ മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന ഒറ്റപ്പെടൽ കൂടി കണക്കിലെടുത്തു നിർമ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നില വഴിയാത്രക്കാർക്ക് വിശ്രമിക്കാനും ഉപയോഗിക്കാമെന്ന് കെ.ടി.നജീബ്, വി.പി.അബ്ദുൽ ഹമീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ ഇ.ടി മുഹമ്മദ് ബഷീർ എംപി, മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു, ജോർജ് എം.തോമസ്, കെ.എം ഷാജി, അഷറഫ് താമരശ്ശേരി, നവാസ് പാലേരി എന്നിവർ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |