കോഴിക്കോട്: അടുക്കളയുടെ താളം തെറ്റിക്കുന്ന പാചകവാതക വിലവർദ്ധനവിനെതിരെ കെ.എസ്.കെ.ടി.യു ജില്ലാ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ അദായനികുതി ഓഫീസിനു മുന്നിൽ അടുപ്പുകൂട്ടി സമരം. സംസ്ഥാനവ്യാപകമായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി പത്ത് അടുപ്പുകൾ കൂട്ടിയാണ് നൂറോളം വീട്ടമ്മമാർ സമരത്തിൽ പങ്കാളികളായത്.
ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ലതിക സമരം ഉദ്ഘാടനം ചെയ്തു.
ഗ്യാസ് സിലിൻഡറിന് നിരന്തരം വില കൂട്ടുന്നത് അടുക്കള സ്തംഭിപ്പിച്ചിക്കുന്ന തരത്തിലായിരിക്കുകയാണെന്ന് അവർ പറഞ്ഞു. നാലു മാസത്തിനിടെ 200 രൂപയുടെ വർദ്ധനവാണുണ്ടായത്. മണ്ണെണ്ണയുടെ വിലയും കുത്തനെ കൂട്ടിയിരിക്കുകയാണ്. ഈ അവസ്ഥയിൽ അടുക്കളയടച്ചുള്ള സമരത്തിലേക്ക് കേരളത്തിലെ വീട്ടമ്മമാർക്ക് ഇറങ്ങേണ്ടിവരും.
കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ.കുഞ്ഞിരാമൻ, സി.ബാലൻ, പി.ബാബുരാജ്, കെ.പി.ചന്ദ്രി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |