കുറ്റ്യാടി: ജില്ലാ ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷ പരിപാടികൾക്ക് മരുതോങ്കരയുടെ പ്രധാനമന്ത്രി ആർ. സാനിയ ശിശുദിനസന്ദേശം നൽകും. കുട്ടികളുടെ പ്രധാനമന്ത്രി പദം തുടർച്ചയായി രണ്ടാം തവണയും കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് മരുതോങ്കര ഗവ. എൽ.പി. സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും. കഴിഞ്ഞ വർഷം ഇതേ വിദ്യാലയത്തിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിനി നിയ സുരേന്ദ്രനായിരുന്നു കുട്ടികളുടെ പ്രധാനമന്ത്രി.നവംബർ 14 ന് രാവിലെ ചേവായൂർ അങ്കണവാടി അദ്ധ്യാപിക പരിശീലന കേന്ദ്രത്തിൽ വെച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. മുണ്ടക്കുറ്റിയിലെ രയരോത്ത് വീട്ടിൽ സുബീഷ്, രേണുക ദമ്പതികളുടെ മകളാണ് നാലാം ക്ലാസുകാരിയായ സാൻസിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |