കുന്ദമംഗലം: പൊതുമരാമത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് പൊതുജനങ്ങളുമായി കൈകോർത്ത് സർക്കാർ. നിശ്ചിത കാലയളവിലുണ്ടാകുന്ന തകരാറുകൾ കരാറുകാരനെ അറിയിക്കാനും പരാതികൾ ബന്ധപ്പെട്ടവരെ അറിയിക്കാനും വിശദാംശങ്ങളടങ്ങിയ ബോർഡുകളാണ് വിവിധ റോഡുകളിൽ സ്ഥാപിക്കുന്നത്.
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയുടെ കുന്ദമംഗലം നിയോജക മണ്ഡലം തല പരിപാടി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിയങ്ങാട് കോണാറമ്പ് പെരുവയൽ പള്ളിത്താഴം റോഡിൽ പരിയങ്ങാട് ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡിൽ ഡിഫക്ട് ബാധ്യതാ കാലയളവ്, കരാറുകാരന്റെ പേരും മൊബൈൽ നമ്പറും, അസി.എൻജിനിയറുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ടോൾഫ്രീ നമ്പറുകൾ തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി.മാധവൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് കണ്ടന്നൂർ, ഇ.വിശ്വനാഥൻ, പി.ശ്രീധരൻ, പി.ടി.അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |