SignIn
Kerala Kaumudi Online
Thursday, 19 September 2024 1.18 PM IST

നക്ഷത്രവനമൊരുങ്ങി,​ പ്രകൃതിയെ കാക്കാൻ

Increase Font Size Decrease Font Size Print Page
1
നക്ഷത്രവനം

മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിലെ പള്ളിയോളി കിഴക്കുംകര കാവിലെത്തിയാൽ ഇനി നക്ഷത്രവന കാഴ്ചകളും കാണാം. കാവിനോട് ചേർന്ന 25 സെന്റ് സ്ഥലത്താണ് പഞ്ചായത്ത് ജൈവ വൈവിദ്ധ്യ പദ്ധതിയിൽ ഉൾപ്പെടുത്തി നക്ഷത്രവനം ഒരുക്കിയിരിക്കുന്നത്. 27 ജന്മനക്ഷത്രങ്ങളുടെ പേരുകൾ നൽകിയ വൃക്ഷത്തൈകൾ നാളുകളുടെ ക്രമത്തിലാണ് നട്ടിരിക്കുന്നത്. അതാത് നാളുകാർ അവരുടെ നാൾ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ഐശ്വര്യമാണെന്ന വിശ്വാസത്തോടൊപ്പം പ്രകൃതിസംരക്ഷണമെന്ന ലക്ഷ്യംകൂടിയുണ്ട് ഈ വനവത്ക്കരണത്തിന് പിന്നിൽ.

മലബാർ ബൊട്ടാണിക്കൽ ഗാർഡനാണ് പ്രവൃത്തി പൂർത്തിയാക്കിയത്.

നക്ഷത്രവനം സന്ദർശിക്കുന്നവർക്ക് ഓരോ മരത്തിന്റെയും പ്രത്യേകതകൾ, ഔഷധ ഗുണങ്ങൾ, ശാസ്ത്രീയ നാമം എന്നിവ മനസിലാക്കാൻ സാധിക്കും. ഓരോ മരത്തിലും ഇവ വിവരിക്കുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. മാവൂർ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾക്കാണ് പരിപാലന ചുമതല. കഴിഞ്ഞ ദിവസം മാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഉമ്മർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളിയാണ് നക്ഷത്രവനം നാടിനായി സമർപ്പിച്ചത്.

 കിഴക്കുംകര കാവ്

മാവൂർ ഗ്രാമപഞ്ചായത്തിലെ പള്ളിയോളിലെ പുരാതന ദേവീക്ഷേത്രമാണ് കിഴക്കുംകര കാവ് ഭഗവതി ക്ഷേത്രം. കൊടുങ്ങല്ലൂർ ഭഗവതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. പാരമ്പര്യ, പാരമ്പര്യേതര അംഗങ്ങൾ ചേർന്ന് രജിസ്റ്റർ ചെയ്ത ട്രസ്റ്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. കാവിലെ ഉത്സവത്തിന് എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശമുണ്ട്. മതസൗഹൃദത്തിന്റെ തിളങ്ങുന്ന മാതൃകകൂടിയാണ് കിഴക്കുംകര കാവ് ഉത്സവം.

 അധികൃതരുടെയും പ്രകൃതി സ്നേഹികളുടെയും സഹകരണത്തോടെ വരും തലമുറയ്ക്ക് പ്രയോജനപ്പെടുന്ന രീതിയിൽ നക്ഷത്രവനം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

രാമചന്ദ്രൻ .എൻ, ട്രഷറർ, കിഴക്കുംകര കാവ് ദേവസ്വം ട്രസ്റ്റ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.