SignIn
Kerala Kaumudi Online
Thursday, 19 September 2024 4.39 AM IST

ചിങ്ങപുരം സി.കെ.ജിയിലെ കുട്ടികൾ ഇനി പുതിയ കെട്ടിടത്തിൽ പഠിക്കും

Increase Font Size Decrease Font Size Print Page
school

കോഴിക്കോട്: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന്റെ നവീകരിച്ച ഹൈസ്കൂൾ ബ്ലോക്ക്‌ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അൺഎയ്ഡഡ് മേഖലകളിൽ നിന്ന് വിദ്യാർത്ഥികൾ പൊതു വിദ്യാലയങ്ങളിലേക്ക് തിരിച്ചു വരുന്ന കാലമാണ്. സയൻസ് ലാബിന്റെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാറും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.ഭാസ്‌ക്കരനും നിർവഹിച്ചു. സയൻസ് ലാബ്, വിപുലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ആധുനിക രീതിയിൽ നിർമ്മിച്ച ഓഡിറ്റോറിയം എന്നിവ അടങ്ങുന്നതാണ് നവീകരിച്ച ഹൈസ്‌കൂൾ ബ്ലോക്ക്. സ്‌കൂൾ സ്ഥാപക മാനേജരായ എം.എം.കൃഷ്ണൻനായരുടെ സ്മരണയ്ക്കായി നിർമ്മിച്ചതാണ് പുതിയ ബ്ലോക്ക്.

പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ടി.ദേവനന്ദ, ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ എം. യദുകൃഷ്ണൻ, ഹിന്ദി ക്ലബ്ബ് നിർമ്മിച്ച ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകരായ സതീഷ്ബാബു ദേവാങ്കണം, അശ്വിൻ, നന്ദു രോഹൻ, അന്‍സിക, കെ.ദീപ, ദൃശ്യ നികേഷ് എന്നിവരെ ആദരിച്ചു. കാനത്തിൽ ജമീല എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

മൂടാടി ഗ്രാമപഞ്ചായത്തംഗം രജുല ടി.എം, പ്രിൻസിപ്പൽ പി.ശ്യാമള, പ്രധാനാദ്ധ്യാപകൻ ഇ.സുരേഷ് ബാബു, ഡെപ്യൂട്ടി പ്രധാനാദ്ധ്യാപകൻ കെ.കെ.മനോജ്കുമാർ, പി.ടി.എ പ്രസിഡന്റ് വി.വി.സുരേഷ്, കെ.വിജയരാഘവൻ, ബാബു ചെറുകുന്നുമ്മൽ, ഹമീദ് സത്‌വ, വിശ്വൻ.എം.കെ, രജീഷ് മാണിക്കോത്ത്, ഒ.രാഘവൻ, സിറാജ് മൂടാടി, സജിത്ത്.വി.എം, മിനി പുത്തൻപുരയിൽ, കെ.ഹുസൈൻ, പ്രകാശൻ നെല്ലുമഠത്തിൽ, ടി.സതീഷ്ബാബു തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.