SignIn
Kerala Kaumudi Online
Thursday, 19 September 2024 9.15 AM IST

കെ.എസ്.ടി.യു സംസ്ഥാന പ്രക്ഷോഭ സംഗമം

Increase Font Size Decrease Font Size Print Page
ssss
കെ.എസ്.ടി.യു സംസ്ഥാന പ്രക്ഷോഭ സംഗമം കോഴിക്കോട്ട് അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ജനുവരി 19ന് സെക്രട്ടറിയേറ്റ് പടിക്കലും 27ന് ജില്ലാ കേന്ദ്രങ്ങളിലും ധർണ നടത്തും. അദ്ധ്യാപക നിയമനങ്ങൾ പൂർത്തിയാക്കുക, നിയമിച്ച അദ്ധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പ് പകൽക്കൊള്ള അവസാനിപ്പിക്കുക, കായിക, ഭാഷാദ്ധ്യാപക, ഹയർ സെക്കൻഡറി അദ്ധ്യാപക പ്രശ്നങ്ങൾ പരിഹരിക്കുക, വിദ്യാർത്ഥികളുടെ സൗജന്യ യൂണിഫോം വിതരണം വേഗത്തിൽ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമര പ്രഖ്യാപന കൺവെൻഷൻ അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി പി.കെ.അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.