SignIn
Kerala Kaumudi Online
Thursday, 19 September 2024 12.40 AM IST

പൊലീസ് ഉദ്യോഗസ്ഥർക്ക് ബേപ്പൂരിൽ സ്വീകരണം

Increase Font Size Decrease Font Size Print Page

riyas

കോഴിക്കോട്: ബേപ്പൂർ ഫെസ്റ്റ് സമാധാനപരമായി പൂർത്തിയാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർക്കും 'നമ്മൾ ബേപ്പൂർ' കൂട്ടായ്മ സ്വീകരണം നൽകി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിരയിൽ ബേപ്പൂരും സ്ഥാനം പിടിച്ചുവെന്നത് ഏറെ സന്തോഷം പകരുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഇതുപോലെ മറ്റു പല കേന്ദ്രങ്ങളും വികസിപ്പിച്ചെടുക്കാൻ കഴിയും. വയനാട്ടിലും കണ്ണൂരിലും കാസർകോട്ടുമെല്ലാം പ്രശാന്തമായ പല സ്ഥലങ്ങളുമുണ്ട്. ഇത്തരം സ്ഥലങ്ങളിലേക്ക് വിദേശങ്ങളിൽ നിന്നെന്ന പോലെ ആഭ്യന്തര വിനോദസഞ്ചാരികളെയും ആകർഷിക്കാൻ കഴിയണം.

ബേപ്പൂർ വാട്ടർ ഫെസ്റ്റ് വൻവിജയമാക്കി മാറ്റുന്നതിൽ പൊലീസ് കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ജനങ്ങളുടെയും ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ബേപ്പൂർ ഡവലപ്‌മെന്റ് മിഷൻ, നമ്മൾ ബേപ്പൂർ പ്രവർത്തകർ തുടങ്ങിയവരുടെയും പങ്കാളിത്തവും എടുത്തുപറയേണ്ടതുണ്ട്.

പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.ആർ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ വി.ആർ.കൃഷ്ണതേജ, ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.കൃഷ്ണകുമാരി, ബേപ്പൂർ ഡവലപ്‌മെന്റ് മിഷൻ ചെയർമാൻ എം.ഗിരീഷ് തുടങ്ങിയവർ ആശംസയർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.