SignIn
Kerala Kaumudi Online
Thursday, 19 September 2024 8.31 AM IST

സി.ആർ.സി സ്വന്തം കെട്ടിടത്തിലേക്ക്,​ വിശാലം, ഭിന്നശേഷി സൗഹൃദം

Increase Font Size Decrease Font Size Print Page
1

ഉദ്ഘാടനം നാളെ


കോഴിക്കോട്: ഭിന്നശേഷിക്കാർക്ക് നൂതന ചികിത്സയും ഉപകരണങ്ങളും നൽകുന്ന സി.ആർ.സി കോഴിക്കോട് ( ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസന ശാക്തീകരണ കേന്ദ്രം ) അത്യാധുനിക സൗകര്യങ്ങളോടെ ചേവായൂരിലെ സ്വന്തം കെട്ടിടത്തിലേക്ക്. 19.84 കോടി ചെലവിൽ അമ്പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച കെട്ടിടം തീർത്തും ഭിന്നശേഷി സൗഹൃദമാണ്. 2012ലാണ് സി.ആർ.സി കോഴിക്കോട് ആരംഭിക്കുന്നത്. തുടക്കത്തിൽ വെളിമാടുകുന്ന് സോഷ്യൽ വെൽഫയർ കോംപ്ലക്‌സിലും പിന്നീട് ഇംഹാൻസ് ക്യാമ്പസിലുമായിരുന്നു.

കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിലെ ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സി.ആർ.സി. ഭിന്നശേഷിക്കാരുടെ സമഗ്ര ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും കേന്ദ്രമാണ് കോഴിക്കോടുളളത്. കേരളത്തിന് പുറമെ ലക്ഷദ്വീപും കോഴിക്കോട് സി.ആർ.സിയുടെ ചുമതലയിലാണ്. രാജ്യത്തെ 21 സി.ആർ.സികളിൽ പ്രവർത്തന മികവിൽ ഒന്നാംസ്ഥാനവും കോഴിക്കോടിനാണ്.

ആധുനിക ചികിത്സ ലഭ്യം

ഭിന്നശേഷിക്കാർക്ക് എല്ലാവിധ ചികിത്സയും തെറാപ്പിയും ഒരു കുടക്കീഴിൽ സൗജന്യമായി നൽകുന്ന കേരളത്തിലെ ഏക കേന്ദ്രസർക്കാർ സ്ഥാപനമാണിത്. ഫിസിയോതെറാപ്പി, ഒക്കുപ്പേഷനൽ തെറാപ്പി, സ്പീച്ച് ആൻഡ് ഹിയറിംഗ്, സ്‌പെഷ്യൽ എജുക്കേഷൻ, ക്ലിനിക്കൽ സൈക്കോളജി, പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക്‌സ്, വൊക്കേഷണൽ ട്രെയിനിംഗ് ആൻഡ് സ്‌കിൽ ഡെവലപ്‌മെന്റ്, സോഷ്യൽ വർക്ക് ആൻഡ് പ്ലേസ്‌മെന്റ് എന്നീ വകുപ്പുകൾ സിആർ.സിയിൽ പ്രവർത്തിക്കുന്നു. ആധുനിക തെറാപ്പി സംവിധാനങ്ങൾ, രോഗനിർണയ ഉപകരണങ്ങൾ, തൊഴിൽ പരിശീലന നൈപുണ്യ വികസന സംവിധാനങ്ങൾ, ഭിന്നശേഷിയിലെ വിവിധ ഗവേഷണ പദ്ധതികൾ എല്ലാം സി.ആർ.സി.യിൽ സജ്ജീകരിച്ചിരിക്കുന്നു.

ജനനം മുതൽ ആറു വയസു വരെയുള്ള കുട്ടികളുടെ ഭിന്നശേഷിത്വം നേരത്തെ കണ്ടെത്തി പരിഹാരം, ചികിത്സ, പുനരധിവാസം എന്നിവ ഉറപ്പുവരുത്തുന്നതിനായി ക്രോസ് ഡിസബിലിറ്റി ഏർലി ഇന്റർവെൻഷൻ
സെന്ററും കോഴിക്കോട് സി.ആർ.സിയിൽ പ്രവർത്തിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ പുനധിവാസം, നൈപുണ്യ വികസനം, കേന്ദ്രസർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ സംസ്ഥാനത്തെ നിർവഹണം, ബോധവത്കരണം, ശാക്തീകരണം തുടങ്ങിയവയും സി.ആർ.സിൽ നടക്കുന്നു.

ഉന്നത നിലവാരമുള്ള കോഴ്സുകൾ

ഭിന്നശേഷി പുനരധിവാസത്തിന്റെ ഭാഗമായി ഉന്നതനിലവാരമുള്ള അംഗീകൃത കോഴ്‌സുകളും കോഴിക്കോട് സി.ആർ.സിയിലുണ്ട്.

ഉദ്ഘാടനം നാളെ

ചേവായൂർ ത്വക്ക് രോഗ ആശുപത്രി കോമ്പൗണ്ടിൽ നിർമ്മാണം പൂർത്തിയായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനുവരി 18 ന് വൈകീട്ട് നാലിന് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി ഡോ.വീരേന്ദ്ര കുമാർ ഓൺലൈനായി നിർവഹിക്കുമെന്ന് എം.കെ.രാഘവൻ എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സഹമന്ത്രിമാരായ എ. നാരായണസ്വാമി, പ്രതിമ ഭൗമിക്, രാംദാസ് അതാവാലെ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു, എം.കെ.രാഘവൻ എംപി തുടങ്ങിയവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ നജികേത റാവത്ത് ( ഡയറക്ടർ, എൻ.ഐ.ഇ.എം.പി.ഡി ചെന്നൈ), റോഷൻ ബിജിലി കെ.എൻ. (ഡയറക്ടർ സി.ആർ.സി കോഴിക്കോട്), ശങ്കരനാരായണൻ ( ഡെപ്യൂട്ടി രജിസ്ട്രാർ എൻ.ഐ.ഇ.എം.പി.ഡി ചെന്നൈ) എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.