മുക്കം: കൊവിഡ് പിരിമുറുക്കത്തിൽ നിന്ന് മോചനം തേടി മുക്കത്തെ വ്യാപാരികൾ ഫുട്ബാൾ ലീഗ് നടത്തി. എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ചാലിയാർ എഫ്.സി ജേതാക്കളായി. ഫൈനലിൽ ഡച്ച് എഫ്.സിയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തിയാണ് ചാലിയാർ ജേതാക്കളായത്. മത്സരം മുൻ ഇന്ത്യൻ ഫുട്ബാൾ താരം യു.ഷറഫലി ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ കൗൺസിലർ പ്രജിത പ്രദീപ്, മുസ്ലിംലീഗ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ.കാസിം എന്നിവർ സംബന്ധിച്ചു. മികച്ച കളിക്കാരനായി ചാലിയാർ എഫ്.സിയിലെ ഷംസീർ, മികച്ച ഗോൾ കീപ്പറായി അതേ ടീമിലെ ഷബീർ, മികച്ച ഡിഫന്ററായി ഡച്ച് എഫ്.സിയുടെ അജ്നാസ് എന്നിവരെ തിരഞ്ഞെടുത്തു. ഫിറോസ്, ടി.പി.ഗഫൂർ, അബ്ദു, റഷാദ് അൽ ജവാൽ, ടി.പി.ഫൈസൽ, എം.കെ.മമ്മദ് , ഹാരിസ്ബാബു, നിസാർ, സലീം എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |