SignIn
Kerala Kaumudi Online
Thursday, 19 September 2024 8.07 AM IST

കാപ്പുഴ അഴിമുഖത്ത് ആർ.ഡി.ഒയുടെ സന്ദർശനം

Increase Font Size Decrease Font Size Print Page
rdo
അഴിയൂർ കാപ്പുഴ തീരം വടകര ആർ.ഡി.ഒ സന്ദർശിച്ചപ്പോൾ

വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ വരുന്ന കാപ്പുഴ അഴിമുഖം വടകര ആർ.ഡി.ഒ സി.ബിജു സന്ദർശിച്ചു. കാപ്പുഴയിലെ നീരൊഴുക്ക് തടസപ്പെടുംവിധം രൂപപ്പെട്ട മണ്ണ് നീക്കംചെയ്യുന്നതിനായി പഞ്ചായത്ത് നൽകിയ അപേക്ഷ പ്രകാരമാണ് ആർ.ഡി.ഒയുടെ സന്ദർശനം. പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് നിർമ്മിക്കുവാൻ കണ്ടെത്തിയ മുക്കാളിയിലെ ദേശീയപാത വിഭാഗത്തിന്റെ കൈവശമുള്ള സ്ഥലം പഞ്ചായത്തിന് വിട്ടുകിട്ടാനും മുക്കാളി കാപ്പിലെ പുറമ്പോക്ക് സ്ഥലം ലഭിക്കാനും ഇടപെടണമെന്ന് പഞ്ചായത്ത് പ്രതിനിധികൾ ആർ.ഡി.ഒവിനോട് ആവശ്യപ്പെട്ടു. പരിശോധനയിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോട്ടയിൽ രാധകൃഷ്ണൻ, പതിനഞ്ചാം വാർഡ് മെമ്പർ കവിത അനിൽകുമാർ ,അജയകുമാർ മാളിയേക്കൽ ,വി.പി.അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, RDO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.