കോഴിക്കോട്: വിശക്കുന്നവന് അന്നം നൽകുക എന്ന ദൗത്യവുമായി ചേളന്നൂർ എസ്.എൻ.ജി കോളേജിലെ എൻ.എസ്.എസ് 19, 33 യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നടത്തിയിരുന്ന പൊതിച്ചോർ വിതരണം പുനരാരംഭിച്ചു. കൊവിഡ് മൂലം മുടങ്ങി പോയിരുന്ന പാഥേയം പദ്ധതി കോളേജ് പ്രിൻസിപ്പൽ ഡോ.വി. ദേവിപ്രിയ ഉദ്ഘാടനം ചെയ്തു. പ്രോഗാം ഓഫീസർമാരായ ഡോ.എം.കെ.ബിന്ദു, സി.പി.ജിതേഷ് എന്നിവർ മെഡിക്കൽ കോളേജിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള പൊതിച്ചോർ വിതരണത്തിന് നേതൃത്വം നൽകി. മുഹമ്മദ് ഫാസിൽ, വിജേഷ് വിജയൻ, പി.പ്രണവ്, തേജാ ലക്ഷ്മി, എസ്.ഗോപിക, എൻ.കെ.അശ്വനി എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |