കോഴിക്കോട്: ഭിന്നശേഷി കുട്ടികളോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അവരെ ചേർത്തുപിടിക്കാൻ നമുക്ക് കഴിയണം.
ഡൗൺ സിൻഡ്രോം ട്രസ്റ്റ് (ദോസ്ത്) ടൗൺഹാളിൽ സംഘടിപ്പിച്ച ലോക ഡൗൺ സിൻഡ്രോം ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പരിമിതികളുള്ള കുട്ടികൾക്ക് ആശ്വാസമേകാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്. ഈ കുട്ടികളുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് അവർക്കൊപ്പം നിൽക്കുന്ന രക്ഷിതാക്കളെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എ.ഡബ്ല്യു.എച്ച് സ്ഥാപകൻ ഡോ.കുഞ്ഞഹമ്മദ്കുട്ടി, ചിത്രകാരനും നർത്തകനുമായ വൈഷ്ണവ് പ്രിഥ്വി എന്നിവർക്ക് ദോസ്ത് അവാർഡ് സമ്മാനിച്ചു. ദോസ്ത് ചെയർമാൻ ഡോ.ഷാജി തോമസ് ജോൺ, സി.ആർ.സി ഡയറക്ടർ ഡോ.റോഷൻ ബിജിലി, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ, യു.എൽ.സി.സി.എസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.എം.കെ.ജയരാജ്, ഡോ.കെ.ജോർജ് എന്നിവർ സംസാരിച്ചു. ദോസ്ത് സപ്പോർട്ട് ഗ്രൂപ്പ് പ്രസിഡന്റ് ടി.നസീർബാബു സ്വാഗതവും സെക്രട്ടറി ജോബി ജോർജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |