SignIn
Kerala Kaumudi Online
Friday, 20 September 2024 3.03 PM IST

അരങ്ങിൽ ജന്മശതാബ്‌ദി ആഘോഷത്തിന് തുടക്കം

Increase Font Size Decrease Font Size Print Page
f
അരങ്ങിൽ ശ്രീധരൻ ജന്മശതാബ്ദി ആഘോഷം കർണാടകയിലെ സോഷ്യലിസ്റ്റ് നേതാവ് മൈക്കിൾ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന അരങ്ങിൽ ശ്രീധരന്റെ ജന്മശതാബ്ദി ആഘോഷത്തിന് തുടക്കമായി.

എൽ.ജെ.ഡി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺഹാളിൽ ഒരുക്കിയ ചടങ്ങ് കർണാടക മുൻ നിയമസഭാംഗവും സോഷ്യലിസ്റ്റ് നേതാവുമായ മൈക്കിൾ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യം ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജാതി, മത, വർഗീയ ശക്തികൾ മേധാവിത്വം നേടുന്ന സാഹചര്യത്തിൽ സോഷ്യലിസ്റ്റ് ആശയം ഉയർത്തുന്നവർ കടമ പുനർ നിർണയിക്കണം. എതിർചേരിയിലെ ഭിന്നതയാണ് ബി.ജെ.പിയെ അധികാരത്തിലേറ്റാനിടയാക്കുന്നത്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നതോടെ 50 ശതമാനം വോട്ട് ലഭിക്കാതെ തന്നെ ബി.ജെ.പിയ്ക്ക് വിജയവഴി തുറന്നുകിട്ടുകയാണ്.

എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ്, എം.കെ. പ്രേംനാഥ്, വി.കുഞ്ഞാലി, എം.കെ. ഭാസ്‌കരൻ, എം.പി. ശിവാനന്ദൻ, സലീം മടവൂർ, പി.എം. തോമസ്, പി. കിഷൻചന്ദ്, എൻ.കെ. വത്സൻ, കൊഴുക്കല്ലൂർ ഭാസ്‌കരൻ, എൻ.സി. മോയിൻകുട്ടി, പി.വാസു, ജെ.എൻ. പ്രേംഭാസിൽ, മനേഷ് കുളങ്ങര എന്നിവർ സംസാരിച്ചു. ഒരു വർഷം നീളുന്ന ആഘോഷപരിപാടികളുടെ ഭാഗമായി സെമിനാറുകൾ, ചരിത്ര പ്രദർശനം, സ്‌മരണിക പ്രകാശനം തുടങ്ങിയവയുണ്ടാവും. അടുത്ത മാർച്ചിൽ റാലിയോടെയായിരിക്കും സമാപനം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.