SignIn
Kerala Kaumudi Online
Thursday, 19 September 2024 2.33 PM IST

പരിശ്രമിച്ചു,​ പരിമിതികൾ തോറ്റു വിളയിച്ചു വയൽ നിറയെ പച്ചക്കറികൾ

Increase Font Size Decrease Font Size Print Page
1
കുറ്റിപൊയിൽ വയലിൽ നടന്ന പച്ചക്കറി വിളവെടുപ്പ്

കോഴിക്കോട്: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കുറ്റിപൊയിൽ വയലിൽ പച്ചക്കറിയിൽ വിജയം വിളയിച്ച് ഭിന്നശേഷി വിദ്യാർത്ഥികൾ. ഒന്നരമാസം മുമ്പാണ് 65 സെന്റ് സ്ഥലത്ത് പയർ, വെണ്ട, മത്തൻ, ചുരങ്ങ, ഇളവൻ തുടങ്ങിയവ നട്ടത്. പൂർണമായും ജൈവ രീതിയിലായിരുന്നു കൃഷി. ഭിന്നശേഷി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ പഞ്ചായത്ത് കമ്മിറ്റിയുമാണ് വിത്തിട്ട് പാകമാകും വരെ പരിപാലിച്ചത്.

നിറഞ്ഞ സന്തോഷത്തോടെയാണ് കഴിഞ്ഞ ദിവസം വിളവെടുക്കാൻ കുട്ടികളും രക്ഷിതാക്കളുമെത്തിയത്. ഭിന്നശേഷി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക, കാർഷിക വൃത്തിയിൽ അവർക്ക് അറിവും പരിശീലനവും നൽകുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് പരിവാർ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി കൊടിയത്തൂർ കൃഷിഭവന്റെ സഹകരണത്തോടെ കൃഷിയിറക്കിയത്.

കാരക്കുറ്റി യംഗ് സ്റ്റാർ ക്ലബും നാപ്‌സാനിറ്റൈസർ കമ്പനിയും ആവശ്യമായ സഹായം നൽകി. വ്ലോഗർ ഫൈസൽ കോട്ടക്കൽ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കരീം പഴങ്കൽ,​ കൃഷി ഓഫീസർ കെ.ടി. ഫെബിത, സിക്കന്തർ, ടി.കെ ജാഫർ, രാജൻ തെക്കയിൽ, നിയാസ്‌ല ചോല തുടങ്ങിയവർ സംസാരിച്ചു. നാസർ, മുഹമ്മദ് സൈഗോൻ, അസീസ് കാരക്കുറ്റി ബഷീർ കണ്ടങ്ങൽ, കരീം പൊലുകുന്ന്' മുഹമ്മദ് ഗോതമ്പ് റോഡ്, സെലീന, സജ്ന കൊടിയത്തൂർ,​ ഹാജറ ചെറുവാടി, ഹഷീജ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.