SignIn
Kerala Kaumudi Online
Friday, 20 September 2024 3.31 AM IST

യുവാവിനെതിരെ കഞ്ചാവ് കേസ്; അന്വേഷിക്കാൻ നിർദ്ദേശം

Increase Font Size Decrease Font Size Print Page
human
മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: നിരപരാധിയായ മകനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് കഞ്ചാവുകേസിൽ കുടുക്കിയെന്ന അമ്മയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം അസി.എക്സൈസ് കമ്മിഷണർക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് മേയ് 17ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

കോഴിക്കോട് പെരുമണ്ണ സ്വദേശി നിഹാലിനെ (24) കഴിഞ്ഞ ജനുവരി 30 ന് ഉച്ചയ്ക്കാണ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. മോട്ടോർ ബൈക്കുകളിലെത്തിയ ഫറോക്ക് എക്സൈസ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. മകനെ അറസ്റ്റ് ചെയ്യുമ്പോൾ അയാളുടെ കൈയിൽ മയക്കുമരുന്ന് ഉണ്ടായിരുന്നില്ലെന്ന് അമ്മ സമർപ്പിച്ച പരാതിയിൽ പറയുന്നു. നിലമ്പൂർ പരപ്പനങ്ങാടി എക്സൈസ് ഓഫീസുകളിലെ നാല് എക്സൈസ് പ്രിവന്റീവ് ഓഫീസർമാരാണ് മകനെ പിടികൂടിയതെന്നും അമ്മ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.