കോഴിക്കോട്: കേരള സംഗീത നാടക അക്കാഡമി അമേച്വർ നാടകോത്സവം ഒമ്പത് മുതൽ 13 വരെ വടകര ടൗൺഹാളിൽ നടക്കും. ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ 1947 നോട്ട് ഔട്ട്, ഇരിക്കപ്പിണ്ഡം കഥ പറയുന്നു, ബൊളീവിയൻ സ്റ്റാർസ്, ഒറ്റൻ, മിന്നുന്നതെല്ലാം എന്നീ നാടകങ്ങൾ അരങ്ങേറും. ഒമ്പതിന് വൈകീട്ട് അഞ്ച് മണിക്ക് വടകര ടൗൺഹാളിൽ കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് നാടകോത്സവം ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷത വഹിക്കും. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി നാടക ക്യാമ്പ്, കുട്ടികളുടെ അവതരണം, പഴയകാല നാടക പ്രവർത്തകരുടെ സംഗമം എന്നീ പരിപാടികളും നടക്കും. 13ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ജയപ്രകാശ് കൂളുർ വിശിഷ്ടാതിഥിയാവും. വാർത്താസമ്മേളനത്തിൽ വി.ടി.മുരളി, ടി.വി.എ ജലീൽ, സി.വത്സകുമാർ, എൻ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |