കൊടിയത്തൂർ: മുക്കുപണ്ട പണയ തട്ടിപ്പ് കേസിൽ പ്രതിയായ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ എൽ. ഡി. എഫ് കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കേരള ഗ്രാമീൺ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് മൂന്നര ലക്ഷംരൂപ തട്ടിയ കേസിലാണ് വൈസ് പ്രസിഡന്റ് പ്രതിയായത്. ബാബു വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാേ യു.ഡി.എഫ് - വെൽഫയർ പാർട്ടി മുന്നണി ബാബുവിനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയോ ചെയ്യണം. ഈ ആവശ്യമുന്നയിച്ച് എൽ.ഡി.എഫ് ഇന്ന് വൈകുന്നേരം 5 ന് പന്നിക്കോട് അങ്ങാടിയിൽ പ്രതിഷേധ സംഗമം നടത്തും. നാളെ മുതൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സത്യഗ്രഹ സമരം നടത്താനും തീരുമാനിച്ചു. ജോണി ഇടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഇ. രമേശ് ബാബു, സണ്ണി വെള്ളാഞ്ചിറ, ടി. വി. മാത്യു, ഗുലാം ഹുസ്സയിൻ, കെ.പി.ചന്ദ്രൻ ,കരീം കൊടിയത്തൂർ, സി. ടി. സി. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |