മേമുണ്ട: എൻ.എം.എം.എസ് (നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ) പരീക്ഷയിൽ ജില്ലയിൽ മികച്ച വിജയവുമായി മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ. 13 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. സ്കോളർഷിപ്പ് ലഭിച്ചവർക്ക് മാസം 1000 രൂപ വീതം നാല് വർഷക്കാലം ലഭിക്കും. കൊവിഡ് മൂലം സ്കൂളുകൾ വൈകി തുറന്നിട്ടും ചിട്ടയായി നടത്തിയ പരിശീലനത്തിലൂടെയാണ് മേമുണ്ട ഈ മികച്ച വിജയം നേടിയത്. കഴിഞ്ഞ കുറെ വർഷമായി എൻ.എം.എം.എസ് പരീക്ഷയിൽ ജില്ലയിൽ മുന്നിട്ടു നിൽക്കുകയാണ് മേമുണ്ട സ്കൂൾ. സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അദ്ധ്യാപകരെയും പി.ടി.എയും മാനേജ്മെന്റും അഭിനന്ദിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |