കൊയിലാണ്ടി: മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2022-23 വാർഷിക പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ മണലിൽ മോഹനൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ടി.കെ.കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. സുനിൽ കരട് പദ്ധതി അവതരിപ്പിച്ചു. വർക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷം ഉത്പാദനമേഖലയ്ക്കും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സംരംഭകത്വം, തൊഴിൽ നൈപുണി എന്നിവയ്ക്കും ഊന്നൽ നൽകിയുള്ള വാർഷിക പദ്ധതിക്ക് അംഗീകാരം നൽകി. ആസൂത്രണ സമിതി വൈസ് ചെയർമാൻ എൻ.കെ സത്യൻ, രാജേഷ് അരിയിൽ, വി.പി.സതീശൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. ശോഭ സ്വാഗതവും, സെക്രട്ടറി എ. സന്ദീപ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |