കോഴിക്കോട്: സംസ്ഥാനത്തെ പ്ലാസ്റ്റിക് ഉത്പാദകരുടെ കൂട്ടായ്മയായ കേരള പ്ലാസ്റ്റിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷം ഇന്ന് മറീന റസിഡൻസിയിൽ നടക്കും. പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. . സംസ്ഥാന പ്രസിഡന്റ് എം.എസ്.ജോർജ് അദ്ധ്യക്ഷത വഹിക്കും. വെബ് സൈറ്റ് ലോഞ്ചിംഗ് മുൻ എം.എൽ.എ വി. കെ.സി മമ്മദ് കോയ നിർവഹിക്കും. കെ.എസ്.എസ്. ഐ.എ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ് മുഖ്യാതിഥിയാകും. ഇ.പി.ആർ നിയമം സംബന്ധിച്ച് ഈ മേഖലയിലെ പ്രമുഖർ സെമിനാറിൽ സംസാരിക്കും. ഇ.പി.ആർ നിയമം സംസ്ഥാനത്തെ വ്യവസായികൾക്ക് പ്രയാസപ്പെടുത്താതെ നടപ്പിൽ വരുത്തണമെന്ന് അസോസിയേഷൻ കേന്ദ്ര- സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |