SignIn
Kerala Kaumudi Online
Thursday, 19 September 2024 2.30 PM IST

ടൂറിസം ക്ലബുകളുടെ സംസ്ഥാനതല ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
tourism
tourism

കോഴിക്കോട്: ഉത്തരവാദിത്വ ടൂറിസം ക്ലബുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. പ്രാദേശിക ടൂറിസം പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് പ്രാദേശിക ഉത്തരവാദിത്വ ടൂറിസം ക്ലബുകൾ രൂപീകരിക്കുന്നത്. കടലുണ്ടിയിൽ ബേപ്പൂർ ഉത്തരവാദിത്ത ടൂറിസം ക്ലബ് ഉദ്ഘാടനം ചെയ്തു കൊണ്ടാണ് ചടങ്ങ് നടത്തുക. വൈകിട്ട് 8 മണിക്ക് കടലുണ്ടി സിപ്പക്‌സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ബേപ്പൂരിലെ വിവിധ ഉത്തരവാദിത്വ ടൂറിസം യൂണിറ്റുകളുടെ ഉദ്ഘാടനവും നടക്കും. പരിപാടിയിൽ ആദ്യത്തെ ഉത്തരവാദിത്വ ടൂറിസം ക്ലബിന്റെയും യൂണിറ്റുകളുടെയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

ഉത്തരവാദിത്വ ടൂറിസം അവബോധം സൃഷ്ടിക്കുക, പ്രദേശത്തിന്റെ കല, സംസ്‌കാരം എന്നിവയെല്ലാം തനത് രീതിയിൽ നിലനിർത്തിക്കൊണ്ടുള്ള ടൂറിസം സംസ്‌കാരം വളർത്തിയെടുക്കുക, ഇവയെല്ലാം ഉത്തരവാദിത്വ ടൂറിസം ക്ലബ്ബുകൾ വഴി നടപ്പാക്കാനാണ് ലക്ഷ്യംവെയ്ക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.