SignIn
Kerala Kaumudi Online
Friday, 20 September 2024 3.34 PM IST

റവന്യൂ വകുപ്പ് ഫയൽ അദാലത്ത്; 24 ഫയലുകളിൽ തീർപ്പ്

Increase Font Size Decrease Font Size Print Page

1

കോഴിക്കോട്: വിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന മുഴുവൻ ഫയലുകളും തീർപ്പാക്കുകയെന്ന ലക്ഷ്യത്തോടെ

സർക്കാർ ആരംഭിച്ച ഫയൽ അദാലത്തിൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട അദാലത്തിന് തുടക്കമായി.

അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം വേങ്ങേരി വില്ലേജ് ഓഫീസിൽ ജില്ലാ കളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. കോഴിക്കോട് താലൂക്കിൽ കെട്ടിക്കിടക്കുന്ന 22724 ഫയലുകൾ തീർപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വേങ്ങേരി വില്ലേജ് ഓഫീസിൽ തീർപ്പാക്കാനായി താലൂക്കിൽ നിന്നും നൽകിയ 28 ഫയലുകളിൽ 24 ഫയലുകൾ തീർപ്പാക്കി. ഫയൽ അദാലത്ത് തീവ്രയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 118 വില്ലേജ് ഓഫീസുകളിലും ഇന്ന് അദാലത്തിന് തുടക്കമാകും. വില്ലേജ് ഓഫീസുകളിൽ ഈ മാസം പതിനഞ്ചാം തീയതി വരെയും താലൂക്ക് ഓഫീസുകളിൽ 18 മുതൽ 23 വരെയും ആർ.ഡി.ഒ ഓഫീസുകളിൽ 25, 26 തീയതികളിലും മറ്റ് സബ് ഓഫീസുകളിൽ 27നും കളക്ട്രേറ്റിൽ ആഗസ്റ്റ് മൂന്നിനും അദാലത്തുകൾ നടക്കും.

തഹസിൽദാർ പ്രേംലാൽ, എൽ.ആർ തഹസിൽദാർ ശ്രീകുമാർ, ഇൻസ്‌പെക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ, ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ ഗായത്രി, ബിൽഡിങ് ടാക്‌സ് ജൂനിയർ സൂപ്രണ്ട് അനിൽകുമാർ, വേങ്ങേരി വില്ലേജ് ഓഫിസർ എം. സജീന്ദ്രൻ, താലൂക്ക്, വില്ലേജ് ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.