SignIn
Kerala Kaumudi Online
Thursday, 19 September 2024 1.38 AM IST

സാമൂഹിക് ജാഗരൺ പ്രചാരണ ജാഥ

Increase Font Size Decrease Font Size Print Page
kunnamangalam-news
കുന്ദമംഗലത്ത് നടന്ന സാമൂഹിക് ജാഗരൺ പ്രചരണ ജാഥ

കുന്ദമംഗലം: ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ വർഗീയവാദികൾക്ക് പങ്കില്ല, ചരിത്രം തിരുത്തി എഴുതരുത് എന്നീ മുദ്രാവാക്യവുമായി കുന്ദമംഗലം പഞ്ചായത്ത് സംയുക്ത കർഷക തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ സാമൂഹിക് ജാഗരൺ പ്രചരണജാഥ നടത്തി. കാരന്തൂരിൽ നിന്നാരംഭിച്ച ജാഥ കർഷകസംഘം ഏരിയാ സെക്രട്ടറി കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ ടി ശിവാനന്ദൻ, വി.അനിൽകുമാർ, എം.എം സുധീഷ് കുമാർ, കെ.എം ഗിരീഷ്, അഡ്വ.നാരായണൻ, ടി.പി നിധീഷ് , സി.പ്രമോദ്, പി.ശിവദാസൻ നായർ, ഷിജു പടനിലം എന്നിവർ പഞ്ചായത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. പന്തീർപാടം, മുറിയനാൽ, ചൂലാം വയൽ, പതിമംഗലം ഭാഗങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി .പടനിലത്ത് നടന്ന സമാപന യോഗം സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് ഇ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.