കൊയിലാണ്ടി:കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാനുള്ള 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ബോധവത്ക്കരണത്തിന് തിക്കോടിയിൽ തുടക്കമായി. തിക്കോടി ഗ്രാമപഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ കോടിക്കൽ എ.യു.പി സ്കൂൾ മുതൽ പയിട്രി പാർക്ക് വരെ കടലോര നടത്തം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പ്രനില സത്യൻ, ആർ.വിശ്വൻ, കെ.പി.ഷക്കീല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ.അബ്ദുൾ മജീദ്, ബിനു കാരോളി, ജിഷ കാട്ടിൽ, വിബിത ബൈജു, സിനിജ, സൗജത്ത് യു.കെ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |