ബാലുശ്ശേരി: കേരള ഗവർണർ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ താഴ്ത്തി കെട്ടാൻ ശ്രമിക്കുകയാണെന്നും രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്നും എൻ.സി.പി. ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പി.വി. ഭാസ്ക്കരൻ കിടാവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സുധാകരൻ, ടി.മുഹമ്മദ്, സി. പ്രഭ , രാധാകൃഷ്ണൻ എകരൂൽ, മുസ്തഫ ദാരുകല, രാജൻ കോട്ടൂർ, ജില്ലാ സെക്രട്ടറി ശൈലജ കുന്നോത്ത്, പൃഥ്വിരാജ് മൊടക്കല്ലൂർ, പി.പി.രവി, രുഗ്മിണി, ഒ.ഡി.തോമസ്, കോട്ടയിൽ മുഹമ്മദ്, ലോഹിതാക്ഷൻ, അബ്ദുൾ ജലീൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.വി. ഭാസ്കരൻ കിടാവ് (പ്രസിഡന്റ്), പി.കെ.ഗോപാലൻ (വൈസ് പ്രസിഡന്റ് ), സി.പി.സതീശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന കമ്മിറ്റിയിലേക്ക് പി.സുധാകരൻ, സി. പ്രഭ, ടി.മുഹമ്മദ് എന്നിവരെയും ജില്ലാ കമ്മിറ്റിയിലേക്ക് ബഷീർ അഹമ്മദ്, ഇ.പി.അബ്ദുറഹിമാൻ, പൃഥ്വിരാജ് മൊടക്കല്ലൂർ, പി.പി.രവി, ശൈലജ കുന്നോത്ത്, ഒ.ഡി.തോമസ് എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |