കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ സ്പോർട്സ് കൗൺസിലിന്റെ എ, ബി വിഭാഗങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ജനറൽ, വനിത, എസ്.സി, എസ്.ടി തുടങ്ങിയ വിഭാഗങ്ങളിൽ പത്ത് കൗൺസിലർമാരെ തിരഞ്ഞെടുത്തു.
എ വിഭാഗത്തിലെ ജനറൽ വിഭാഗത്തിൽ സ്ഥാനാർത്ഥികളായ എൻ.സി. മോയിൻകുട്ടി, എ. ബിജുലാൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തിൽ ഫെനിഷ കെ സന്തോഷ്, സി. രേഖാ എന്നിവരും എസ്.സി, എസ്.ടി വിഭാഗത്തിൽ പി.പി.നിഖിലും തിരഞ്ഞെടുക്കപ്പെട്ടു.
ബി വിഭാഗത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജനറൽ വിഭാഗത്തിലെ സ്ഥാനാർത്ഥികളായ സി. കബീർദാസ്, എ. ബൈജു, എ. മൂസഹാജി എന്നിവർ വിജയിച്ചു. വനിതാ വിഭാഗത്തിൽ ടി.സി ഇന്ദുവും, എസ്.സി, എസ്.ടി. വിഭാഗത്തിൽ ഗോകുൽദാസും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ടാഗോർ ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് തിരഞ്ഞെടുപ്പ് നടന്നത്.
കൗൺസിലർമാർ ഉൾപ്പെടുന്ന എ വിഭാഗത്തിൽ 10 മത്സരാർത്ഥികളും സ്പോർട്സ് ക്ലബ് പ്രതിനിധികൾ ഉൾപ്പെടുന്ന ബി വിഭാഗത്തിൽ ആറ് മത്സരാർത്ഥികളുമാണുണ്ടായിരുന്നത്.
രണ്ട് കായികാദ്ധ്യാപകർ, സ്പോർട്സ് മികവ് തെളിയിച്ച രണ്ടുപേർ, സ്പോർട്സ് ഉൾപ്പെടുന്ന സ്ഥിരം സമിതി അദ്ധ്യക്ഷൻ എന്നിങ്ങനെ അഞ്ചുപേരെ സർക്കാരാണ് നാമനിർദ്ദേശം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |