ഫറോക്ക്: സുഹൃദ്സംഘത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്കരണ മേഖലയിൽ ശ്രേഷ്ഠമായി പ്രവർത്തിക്കുന്ന ഫറോക്ക് നഗരസഭയിലെ 30 ഹരിത കർമസേനാംഗങ്ങളെ ഓണക്കോടി നൽകി ആദരിച്ചു. നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ ശശിധരൻ ഫറോക്ക് അദ്ധ്യക്ഷനായി. എഴുത്തുകാരൻ ഡോ. പി.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ മാളിയേക്കൽ മുഹമ്മദ്കോയ, കെ.എം.അഫ്സൽ , കൺവീനർ എം.എ ബഷീർ, കെ സുജാത, മനയിൽ രാമചന്ദ്രൻ , ഹെൽത്ത് ഇൻസ്പെക്ടർ സി.കെ.വത്സൻ , ടി.ബാലകൃഷ്ണൻ നായർ, അജിത്കുമാർ പൊന്നേംപറമ്പത്ത് ,ഓഫീസ് സൂപ്രണ്ട് പി.ടി സാജൻ, വിജയകുമാർ പൂതേരി, എ.പവിത്രൻ, പി.പ്രിയ , ജെ.എച്.ഐ.സി സതീശ്, എം.സി.വിജിലി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |