വടകര: 'ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവാക്യവുമായി കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർഥം ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ നയിക്കുന്ന ജില്ലാ സന്ദേശ വാഹന ജാഥയ്ക്ക് വടകരയിൽ സ്വീകരണം നൽകി. വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.കെ.പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സി. വത്സലൻ, അഡ്വ.ഇ. നാരായണൻ നായർ, സുനിൽ മടപ്പള്ളി, ടി.വി.സുധീർ കുമാർ, ബാബു ഒഞ്ചിയം, കെ.പി.കരുണൻ, പുറന്തോടത്ത് സുകുമാരൻ, വി.പി.ദുൽഖിഫിൽ, ബവിത്ത് മലോൽ, സുബിൻ മടപ്പള്ളി, ഷംസുദ്ദീൻ കല്ലിങ്കൽ, മോഹനൻ കുരിയാടി, ടി.കെ.അസീസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |