കോഴിക്കോട് : 'ഫെഡറലിസവും ഭരണഘടനയും നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ ഒക്ടോബർ അഞ്ചാം തീയതി വൈകീട്ട് അഞ്ചിന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ സെമിനാർ സംഘടിപ്പിക്കും. ജസ്റ്റിസ് എച്ച്.എൻ.നാഗ്മോഹൻ ഉദ്ഘാടനം ചെയ്യും. അഡ്വ.എസ്.സുദീപ്, അഡ്വ.പി.എം.സുരേഷ്ബാബു, അഡ്വ. ഇ.കെ.നാരായണൻ, പി.മോഹനൻ എന്നിവർ സെമിനാറിൽ പങ്കെടുക്കും.
ഗവർണർ പദവിയുടെ മഹാത്മ്യവും കടമകളും മറന്നുകൊണ്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് കേളുഏട്ടൻ പഠനഗവേഷണകേന്ദ്രവും ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയനും സംയുക്തമായി ഫെഡറലിസവും ഭരണഘടനയും നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് സെമിനാർ സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |