ഫറോക്ക് : മാന്ത്രികൻ പ്രദീപ് ഹുഡിനോയുടെ ജാലവിദ്യയുടെ 40-ാം വാർഷികാഘോഷ ലോഗോ മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ജാലവിദ്യയെ അന്ധവിശ്വാസങ്ങൾക്കും ലഹരി വിപത്തുകൾക്കുമെതിരെയുള്ള ഒരു പ്രചാരണായുധമാക്കുമെന്ന് മാന്ത്രികൻ പ്രദീപ് ഹുഡിനോ പറഞ്ഞു. ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാക്ക്, ടി രാധാഗോപി , ഡോ.എം.പി.പത്മനാഭൻ, അഡ്വ. എടത്തൊടി രാധാകൃഷ്ണൻ, ഡോ. മുഹമ്മദ് നിഷാദ് മനോജ് പൂളക്കൽ, കെ.സഫിയ, സഞ്ജീവ് കുമാർ, ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |