കോഴിക്കോട്: എനർജി മാനേജ്മെന്റ് സെന്ററിന്റെ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകർക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. 310 അദ്ധ്യാപകർ പങ്കെടുത്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.മനോജ് കുമാർ ഉദ്ഘാടനംചെയ്തു. ഡി.ഇ.ഒ കെ.പി.ധനേഷ് അദ്ധ്യക്ഷത വഹിച്ചു. റൂറൽ എ.ഇ.ഒ ഗീത പി.സി , സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാ കോ ഓർഡിനേറ്റർ എം.എ ജോൺസൺ, വടകര ജോയിന്റ് കോ ഓർഡിനേറ്റർ സതീശൻ കൊല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ഇ.എം.സി വിദഗ്ദ്ധൻ പി.സാബിർ ക്ലാസെടുത്തു. എക്കോ ക്ലബ് കോ ഓർഡിനേറ്റർ പി.സിദ്ധാർത്ഥൻ സ്വാഗതവും സ്മാർട്ട് എനർജി പ്രോഗ്രാം ജോയിന്റ് കോർഡിനേറ്റർ പി.രമേഷ്ബാബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |