കുറ്റ്യാടി: നാളീകേര സംഭരണം ശാസ്ത്രീയമായി നടപ്പിലാക്കണമെന്നും മലയോരമേഖലയിലെ വന്യമൃഗശല്യം തടയണമെന്നും കർഷക ഐക്യവേദി ആവശ്യപെട്ടു. കർഷക ഐക്യവേദി ചാത്തൻകോട്ട് നട മേഖലാ കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ ദിവസം ചേർന്ന കർഷകരുടെ യോഗത്തിൽ വച്ച് ഷാജി ചുട്ടുപുരയിൽ ചെയർമാനും കുന്നുമ്മൽ കുഞ്ഞിരാമൻ വൈസ് ചെയർമാനും കെ.ടി സജി കൺവീനറും ചാക്കോ കടത്തൽകുന്നേൽ ജോയിന്റ് കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു. കാലിത്തീറ്റയുടെ വില വർദ്ധനവ് പിൻവലിക്കണമെന്നും പ്രമേയങ്ങളിലൂടെ കർഷകരുടെ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പവിത്രൻ വട്ടക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. കെ.ബാബുരാജ്, പി.എൻ ശിവാനന്ദൻ, ജി.പി രാജീവൻ, എം.കെ സത്യൻ, ചാക്കോ കടത്തൽകുന്നേൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |