SignIn
Kerala Kaumudi Online
Friday, 20 September 2024 4.25 AM IST

സി.ബി.എസ്.ഇ അത്‌ലറ്റിക് മീറ്റിന് നാളെ തുടക്കം

Increase Font Size Decrease Font Size Print Page
cbse
cbse

കോഴിക്കോട് : സി.ബി. എസ്. ഇ ക്ലസ്റ്റർ - 10 അത്‌ലറ്റിക് മീറ്റ് നാളെ തുടക്കം . രണ്ട് ദിവസങ്ങളിലായി കാലിക്കറ്റ് സർവകലാശാല സി.എച്ച് മുഹമ്മദ് കോയ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന മത്സരത്തിൽ ഏഴ് ജില്ലകളിൽ നിന്നായി മത്സരാർത്ഥികൾ പങ്കെടുക്കും. രാവിലെ 9ന് അബ്ദുൽ ഹമീദ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. മലപ്പുറം സഹോദയ പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വിജയികൾക്ക് കേന്ദ്ര യുവജന -സ്പോർട്സ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സർടിഫിക്കറ്റുകളും മെഡലുകൾ ലഭിക്കും. 18ന് നടക്കുന്ന സമാപന സമ്മേളനം കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ എം. കെ ജയരാജ്‌ ഉദ്ഘാടനം ചെയ്യും. സി. ബി. എസ്. ഇ റീജിയണൽ ഡയറക്ടർ മഹേഷ് ഡി ദർമ്മാധികാരി മുഖ്യാതിഥിയാകും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.അബ്ദുൽ നാസർ, ജനറൽ കൺവീനർ എം.ജൗഹർ, മലപ്പുറം സഹോദയ ജനറൽ സെക്രട്ടറി പി. ഹരിദാസ്, മലപ്പുറം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രെസിഡന്റ് ഷാഫി അമ്മായത്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.