കോഴിക്കോട്: അറുപത്തി ഒന്നാമത് കേരള സ്കൂൾ കലോത്സവം പരിസ്ഥിതി സൗഹൃദമാക്കാനുള്ള ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ക്ലീൻ കാലിക്കറ്റ് പ്രോജക്ടിന് തുടക്കം കുറിച്ച് തീം വീഡിയോ പ്രകാശനം മേയർ ഡോ.ബീന ഫിലിപ്പ് നിർവഹിച്ചു. കലോത്സവം ഹരിത ചട്ട പ്രകാരമാക്കുന്നതിനായി ആയിരത്തോളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി തീരുമാനിച്ചു. പരിശീലനം നേടിയ വളണ്ടിയർമാരെയാണ് കലോത്സവ നഗരിയിൽ സേവനത്തിനായി ഉപയോഗപ്പെടുക. ശുചിത്വ മിഷൻ , ഹരിത കേരള മിഷൻ, നാഷണൽ ഗ്രീൻ കോർപ്സ് ,രക്ഷാകർതൃസമിതികൾ, മദർ പി.ടി.എ , കുടുംബശ്രീ, ഹരിതസേന , വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായ ഏകോപന സമിതി എന്നിവയുടെ സഹകരണത്തോടു കൂടി ക്ലീൻ കാലിക്കറ്റ് പ്രോജക്ട് വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |