SignIn
Kerala Kaumudi Online
Thursday, 19 September 2024 7.16 AM IST

മത്സരാർത്ഥികൾക്ക് താമസിക്കാൻ 20 കേന്ദ്രങ്ങൾ

Increase Font Size Decrease Font Size Print Page
fest
കലോത്സവം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തുന്ന മത്സരാർത്ഥികൾക്ക് താമസിക്കാൻ 20 കേന്ദ്രങ്ങൾ സജ്ജമാക്കി. 20 വിദ്യാലയങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. 11 വിദ്യാലയങ്ങൾ ആൺകുട്ടികൾക്കും ഒമ്പത് വിദ്യാലയങ്ങൾ പെൺകുട്ടികൾക്കുമാണ്. അഞ്ച് വിദ്യാലയങ്ങൾ പൊലീസിനായും ക്രമീകരിച്ചതായി അക്കോമെഡേഷൻ കമ്മിറ്റി കൺവീനർ അനൂപ് പറഞ്ഞു. ഓരോ താമസ കേന്ദ്രത്തിലും അദ്ധ്യാപകരുടെ സാദ്ധ്യമുണ്ടാകും.കൂടാതെ എസ്.എഫ്.കെ അംഗങ്ങൾ,എസ്.പി.സി തുങ്ങിയവരും സുരക്ഷാ ചുമതല വഹിക്കും. പെൺകുട്ടികളുടെ താമസ കേന്ദ്രങ്ങളിൽ വനിത പൊലീസിന്റെയും അദ്ധ്യാപികമാരുടെയും സാന്നിദ്ധ്യം ഉറപ്പുവരുത്തും.

ആവശ്യത്തിന് ശുചിമുറിയും കുടിവെള്ള സൗകര്യങ്ങളും ക്രമീകരിച്ചു കഴിഞ്ഞു. താമസ സ്ഥലങ്ങളിൽ നിന്ന് വേദികളിലേക്കുള്ള വഴിയിൽ ക്യൂആർ കോഡ് സ്കാനർ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കൺവീനർ പറഞ്ഞു.

പെൺകുട്ടികൾ

സ്കൂൾ, ബ്രാക്കറ്റിൽ ജില്ല

സെന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എച്ച്.എസ് -(കോട്ടയം- 9447051730 )

കാലിക്കറ്റ് ഗേൾസ് എച്ച്.എച്ച്.എസ്- (കാസർകോട് ,എറണാകുളം, മലപ്പുറം- 9400446118)

പ്രൊവിഡൻസ് ഗേൾസ് എച്ച്.എച്ച്.എസ്- (കൊല്ലം- 9447346462)

സെന്റ് വിൻസന്റ് കോളനി എച്ച്.എസ്.എസ്- (തിരുവനന്തപുരം,പാലക്കാട്- 8848262631)

പ്രസന്റേഷൻ എച്ച്.എച്ച്.എസ്- (കണ്ണൂർ,വയനാട് -9747558250)

എം.സി.സി.എച്ച്.എച്ച്.എസ്- (തൃശ്ശൂർ- 9495608529)

നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസ്-- (പത്തനംതിട്ട,ആലപ്പുഴ -8547346721)

സിൽവർ ഹിൽസ് എച്ച്.എസ്.എസ്- (ഇടുക്കി- 9947783803)

നടക്കാവ് ജി.എൽ.പി.എസ്- (കോഴിക്കോട്- 9846524346)

ആൺകുട്ടികൾ

സ്കൂൾ, ബ്രാക്കറ്റിൽ ജില്ല

ജെ.ഡി.ടി എച്ച്.എസ്.എസ്- (കാസർകോട്, മലപ്പുറം, കണ്ണൂർ -9633325477)

എൻ.ജി.ഒ ക്വാട്ടേഴ്സ് എച്ച്.എസ്.എസ്- (വയനാട്- 9037896298)

ആർ.കെ മിഷൻ എച്ച്.എസ്.എസ്- (തിരുവനന്തപുരം പാലക്കാട്- 9495759519)

മീഞ്ചന്ത എച്ച്.എസ്.എസ്- (പത്തനംതിട്ട- 8547324403)

സാവ്യോ എച്ച്.എസ്.എസ്- (ആലപ്പുഴ , എറണാകുളം- 9645629058)

മായനാട് എ.യു.പി.എസ്- (തൃശ്ശൂർ- 9496634312)

ഗവ.യു.പി.എസ് പന്നിയങ്കര- (കോട്ടയം- 9495305255)

ഗവ.എൽ.പി-യു.പി കല്ലായ്- (ഇടുക്കി-7907187737)

ഗവ.ബോയ്സ് എച്ച്.എസ്.എസ് കല്ലായ്- (കോഴിക്കോട്-8943827594)

ഗവ. എച്ച്.എസ്.എസ് കുണ്ടൂപ്പറമ്പ്- (കൊല്ലം- 7592964157)

കുറ്റിച്ചിറ എച്ച്.എസ്.എസ്- (കൊല്ലം- 9846891081)

മോണോആക്ടിൽ കിരീടമണിയാൻ
ഒരുങ്ങി നൗഷാദും പിള്ളേരും

കോഴിക്കോട്: ഇത് തകർക്കാൻ പറ്റാത്ത വിജയ രഹസ്യം, ഇരുപത്തിയേഴ് വർഷമായി മോണോആക്ട് മത്സരത്തിൽ വിജയക്കൊടി പാറിച്ച കലാഭവൻ നൗഷാദും പിള്ളേരും ഇക്കുറിയും സംസ്ഥാന കലോത്സവ വേദിയിലെത്തുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ. 11 ശിഷ്യഗണങ്ങളുമായാണ് ഇത്തവണ കോഴിക്കോടൻ മണ്ണിൽ കാലുകുത്താനൊരുങ്ങുന്നത്.

കാലിക പ്രസക്തമായ വിഷയങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കാനുള്ള നൗഷാദിന്റെ മിടുക്ക് സ്കൂൾ, സർവകലാശാല വേദികളിൽ എത്രയോ തവണ തെളിഞ്ഞതാണ്. 1996 മുതൽ തുടർച്ചയായി സ്കൂൾ കലോത്സവ വേദികളിൽ മോണോആക്ടിൽ ഒന്നാമതെത്തുന്നത് നൗഷാദിന്റെ ശിഷ്യൻമാരാണ്. ഏറ്റവുമധികം വിദ്യാർത്ഥികളെ കലോത്സവ വേദികളിലെത്തിച്ച നേട്ടവും നൗഷാദിന് സ്വന്തം. 31 പേരെയാണ് വിവിധ മത്സരങ്ങളിലായി നൗഷാദ് വേദികളിലെത്തിച്ചത്.

തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ നൗഷാദ് കാലിക്കറ്റ് സർവകലാശാലയിൽ അടുപ്പിച്ചുള്ള 3 വർഷം മോണോ ആക്ടിൽ വിജയം നേടിയതോടെയാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനിറങ്ങിയത്. കലാലയ ജീവിതത്തിന് ശേഷം കലാഭവനിൽ എത്തി. അവിടെ പ്രവർത്തിക്കുമ്പോഴും കുട്ടികളെ മോണോആക്ട് പഠിപ്പിക്കാൻ തുടങ്ങി. പിന്നീട് കലാഭവൻ വിടുകയും പരിശീലകൻ എന്നനിലയിൽ ശ്രദ്ധ ചെലുത്തുകയും ചെയ്തതോടെ ഇന്ന് കലോത്സവ വേദികളിലെ താരത്തിളക്കമുള്ള അദ്ധ്യാപകനാണ് നൗഷാദ്. രചന നാരായണൻ കുട്ടി, മുക്ത, അപർണ തുടങ്ങിയ ചലച്ചിത്ര പ്രതിഭകളടക്കം 5000ത്തിലധികം വിദ്യാർത്ഥികൾ ഇദ്ദേഹത്തിന് ശിഷ്യപരമ്പരയിൽ പെട്ടവരാണ്. മകളായ അഹാനയും കലോത്സവ വേദിയിലെ മിന്നും താരമാണ്. മോണോ ആക്ടിന് പുറമെ നാടകങ്ങളുമായി കുട്ടികളെ നൗഷാദ് വേദികളിലെത്തിക്കുന്നുണ്ട്. ഭാര്യ സുബിയും മക്കളായ ഇഷാനും അലനും അഹാനയും പൂർണപിന്തുണയുമായി കൂടെയുള്ളതാണ് കലയിൽ നൗഷാദിന്റെ കരുത്ത്..

പ്രോഗ്രാം നോട്ടീസ് പുറത്തിറക്കി

കോഴിക്കോട് : സ്‌കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു. വനംമന്ത്രി എ.കെ.ശശീന്ദ്രൻ പ്രോഗ്രാം നോട്ടീസ് എം.കെ. രാഘവൻ എം.പിക്ക് നൽകി പ്രകാശനം ചെയ്തു. മത്സരവേദികൾക്ക് സാഹിത്യത്തിലെ ഭാവന ഭൂപടങ്ങൾ അടങ്ങിയ പേരുകളാണ് നിശ്ചയിച്ചിട്ടുള്ളത്. കലോത്സവ വേദികളിലേക്ക് സുഗമമായി എത്താനായി ഗൂഗിൾ മേപ്പും ഒരുക്കിയിട്ടുണ്ട്. സേതു സീതാറാം എ.എൽ.പി സ്‌കൂളിലെ അദ്ധ്യാപകൻ മുഹമ്മദ് ബഷീറാണ് നോട്ടീസ് രൂപകൽപ്പന ചെയ്തത്. സ്വാഗത സംഘം ചെയർമാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ വിജയൻ, കെ പി.കുഞ്ഞമ്മദ് കുട്ടി, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

ഓട്ടോ ചാർജിൽ ഇളവ് നൽകും

കോഴിക്കോട് : കലോത്സവത്തിൽ മാറ്റുരയ്ക്കാനെത്തുന്ന പ്രതിഭകൾക്ക് കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികളുടെ സ്നേഹോപഹാരം. ഗതാഗത കമ്മിറ്റിയുടെ സ്റ്റിക്കർ പതിച്ച് ഓടുന്ന ഓട്ടോകളിൽ യാത്ര ഇനത്തിൽ മീറ്റർ തുകയിൽ നിന്ന് മൂന്ന് രൂപ ഇളവും രാത്രി കാല സർവീസിന് അധിക ചാർജ് നിശ്ചയിച്ച പരിധി രാത്രി പത്തിൽ നിന്ന് 11.30ലേക്ക് നീട്ടാനും ഗതാഗത വകുപ്പ് വിളിച്ചു ചേർത്ത ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ നേതാക്കളുടെ യോഗത്തിൽ ധാരണയായി. പി.ടി എ റഹിം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹേമന്ത് കുമാർ സന്ദീപ് കുമാർ, ആഷിഫ് അലി (സി.ഐ .ടി .യു), കെ.സി.ശശികുമാർ, കെ.ഷാജി (ഐ.എൻ.ടി.യു.സി), ഹബീബ് റഹ്മാൻ, റിയാസ് ടി.പി (എസ്.ടി യു ), പ്രജേഷ്.കെ, യു സതീശൻ (എ.ഐ.ടി .യു .സി) സെൽവരാജ് (ബി.എം .എസ് ), ട്രാഫിക് എസ്.ഐ മനോജ് ബാബു, എം. വി .ഐ രതീഷ്.എൻ, എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.