SignIn
Kerala Kaumudi Online
Friday, 20 September 2024 3.28 AM IST

സുകുമാർ അഴീക്കോട് അനുസ്മരണം 24ന്

Increase Font Size Decrease Font Size Print Page
azhikode
azhikode

കോഴിക്കോട്: സുകുമാർ അഴീക്കോട് മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സുകുമാർ അഴീക്കോട് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 24ന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന യോഗത്തിൽ വിവിധ പുരസ്കാര ജേതാക്കളെ ആദരിക്കും. ചടങ്ങ് എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും. ആചാര്യ എ.കെ.ബി നായർ അദ്ധ്യക്ഷത വഹിക്കും. കെ.പി.കേശവമേനോൻ പുരസ്കാരം നേടിയ ഗോപിനാഥ് ചേന്നര, ആശാൻ പുരസ്കാരം നേടിയ ആര്യാഗോപി എന്നിവരെയാണ് ആദരിക്കുന്നത്. പി.ഗംഗാധരൻ നായർ, പി.ആർ.നാഥൻ, കെ.മൊയ്തു, പി.വി. ഗംഗാധരൻ, ജി. നാരായണൻകുട്ടി, കെ.എഫ്.ജോർജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ പി. ഗംഗാധരൻനായർ, ആറ്റക്കോയ പള്ളിക്കണ്ടി, രേഖ തയ്യിൽ, പി.കെ. അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.