കുറ്റ്യാടി: പേരാമ്പ്ര ജോ.ആർ.ടി.ഒയും തണൽ യൂത്ത് വിംഗും സംയുക്തമായി കുറ്റ്യാടിയിൽ റോഡ് സുരക്ഷാ ബോധവത്ക്കരണം നടത്തി. തണൽ ഭിന്നശേഷി വിദ്യാലയത്തിലെ വിദ്യാർത്ഥികളും റോഡ് സുരക്ഷ വിഭാഗവും കുറ്റ്യാടി പാലത്തിന്ന് സമീപം വാഹന പരിശോധന നടത്തി. ട്രാഫിക് നിയമങ്ങൾ ലംഘിച്ചവർക്ക് പിഴയും നിയമം പാലിച്ചവർക്ക് മധുരവും നൽകി. പേരാമ്പ്ര ജോ.ആർ.ടി.ഒ പി.പി രാജൻ റോഡ് സുരക്ഷാ ബോധവത്ക്കരണം നടത്തി. തണൽ യൂത്ത് വിംഗ് വർക്കിംഗ് പ്രസിഡന്റ് പി.എം .ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സഫീർ കുന്നുമ്മൽ സ്വാഗതം പറഞ്ഞു. എം.വി ഐ സുരേഷ് കെ.വിജയൻ, എ.എം.വി ഐമാരായ പി.നൂർ മുഹമ്മദ്, കെ.വിപിൻദാസ്, കെ.സനിൽ, കെ.പി.റഷീദ്, റഫീഖ് ആനേരി, ജോയി, സൂപ്പി കക്കട്ടിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |