കോഴിക്കോട് : കോഴിക്കോട് - പാലക്കാട് ദേശീയപാതയിലെ വൈദ്യരങ്ങാടി മേഖലയിൽ സീബ്രാലൈൻ പുനസ്ഥാപിക്കണമെന്ന് നേതാജി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. അപകടങ്ങൾ പതിവായ പ്രദേശത്ത് സീബ്രാലൈൻ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രാഫിക് അസി.കമ്മിഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൈദ്യരങ്ങാടിയിൽ മൂന്ന് സീബ്രാലൈൻ ഉണ്ടെന്ന റിപ്പോർട്ടാണ് ട്രാഫിക് എസ്.എച്ച്.ഒ രേഖാമൂലം നൽകിയതെന്ന് ഭാരവാഹികൾ ആരോപിച്ചു. ഇത്തരം തെറ്റായ റിപ്പോർട്ട് നൽകിയ ട്രാഫിക് എസ്. എച്ച്. ഒക്കെതിരെ നടപടി സ്വീകരിക്കണം. സീബ്രലൈൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എ.കെ.ബാബുരാജ്, ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്, സുരേഷ് കെ.നായർ, ടി.കെ.പുഷ്പ കൊടുവള്ളി, സി.വി നിസാർ, സൗദ വൈദ്യരങ്ങാടി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |