SignIn
Kerala Kaumudi Online
Friday, 20 September 2024 8.01 PM IST

അലനല്ലൂരിൽ സബ് ട്രഷറി സ്ഥാപിക്കണം: കെ.എസ്.ടി.എ

Increase Font Size Decrease Font Size Print Page
ksta

അലനല്ലൂർ: അലനല്ലൂർ കേന്ദ്രീകരിച്ച് സബ് ട്രഷറി സ്ഥാപിക്കണമെന്ന് കെ.എസ്.ടി.എ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. എടത്തനാട്ടുകര ഉപ്പുകുളത്തെ വിദൂര മലയോര മേഖല മുതൽ കർക്കിടാംകുന്ന്, തിരുവിഴാംകുന്ന്, കോട്ടോപ്പാടം, തച്ചനാട്ടുകര, ഭീമനാട് ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ നൂറ് കണക്കിന് പെൻഷൻകാർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും മണ്ണാർക്കാടെത്തി ഇടപാടുകൾ നടത്താൻ ബുദ്ധിമുട്ടാണ്. മൂന്ന് പഞ്ചായത്തുകളിലെയും അമ്പതിലധികം ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും പുതിയ സബ് ട്രഷറി ഉപകാരപ്പെടും. അലനല്ലൂർ ജി.വി.എച്ച്.എസ്.എസിൽ നടന്ന ബ്രാഞ്ച് സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ജി.എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ഉപജില്ലാ സെക്രട്ടറി എ.മുഹമ്മദാലി, വി.ഉഷാദേവി, എം.നാരായണൻ, യാക്കൂബ്, ജീത്തുമോൻ, എൻ.പി.രഞ്ജിത്ത് സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.രാധാകൃഷ്ണൻ (പ്രസിഡന്റ്), രഞ്ജിത്ത്.എൻ.പി(സെക്രട്ടറി), എം.നാരായണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, KSTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.