മണ്ണാർക്കാട്: വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി ഭൂരഹിതരെ സംഘടിപ്പിച്ച് നടത്തുന്ന ഭൂസമരത്തിന്റെ ഭാഗമായി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ച് താലൂക്ക് ഓഫീസിന് മുൻപിൽ പൊലീസ് തടഞ്ഞു.തുടർന്ന് സമരം ഭൂസമരസമിതി സംസ്ഥാന കമ്മിറ്റി അംഗം മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു.ഭൂസമരങ്ങളുടെ ചരിത്ര പാരമ്പര്യം അവകാശപ്പെടുന്ന സി.പി.എം തുടർ ഭരണം ലഭിച്ചിട്ടും ഭൂരഹിതരെയും ഭവനരഹിതരെയും വഞ്ചിക്കുകയാണെന്നുംചുരുങ്ങിയത് 5 സെന്റ് ഭൂമിയും സുരക്ഷിതവും താമസയോഗ്യവുമായ വീടും നൽകാൻ സർക്കാർ തയ്യാറാവണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരം തുടരുമെന്നും മുനീബ് വ്യക്തമാക്കി.ജില്ലാ സമര വകുപ്പ് കൺവീനർ സെയ്ദ് ഇബ്രാഹിം,ജില്ലാ മീഡിയ സെക്രട്ടറി കെ.വി. അമീർ, ജില്ലാ കമ്മിറ്റി അംഗം മൂസ കരിങ്കല്ലത്താണി എന്നിവർ സംസാരിച്ചു. തുടർന്ന് ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുള്ള നിവേദനം നേതാക്കൾ തഹസിൽദാർക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |